കൊടുവള്ളി: പടനിലം പാലം നിർമ്മാണത്തിനും സ്ഥലം ഏറ്റെടുപ്പിനുമായി 7.16 കോടിയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമായി. പടനിലം നരിക്കുനി റോഡിന്റെ നവീകരണം പൂർത്തിയായെങ്കിലും പാലത്തിന്റെ വീതി കുറവ് കാരണം ഗതാഗത കുരുക്ക് അതി രൂക്ഷമായിരുന്നു. 2011 ൽ പാലം നിർമ്മിക്കാൻ 5.5 കോടിയുടെയും സ്ഥലം ഏറ്റെടുക്കാൻ 55 ലക്ഷം രൂപയും അനുവദിച്ചുവെങ്കിലും സ്ഥലം ഏറ്റെടുപ്പ് വൈകിയതിനാൽ പ്രവർത്തി ടെൻഡർ ചെയ്യാൻ സാധിച്ചിരുന്നില്ല
സ്ഥലം ഏറ്റെടുക്കാനുള്ള പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചുവെങ്കിലും ഭരണാനുമതി വീണ്ടും അനിശ്ചിതമായി തുടരുകയായിരുന്നു. പുതിയ പാലത്തിന് 79 മീറ്റർ നീളത്തിലും 1.5 മീറ്റർ വീതിയിൽ ഫുട്പത്തും ആണ് നിർമിക്കുക. പടനിലം ഭാഗത്ത് 180 മീറ്റർ നീളത്തിലും ആരാമ്പ്രം ഭാഗത്ത് 80 മീറ്റർ നീളത്തിലും അപ്രോച് റോഡ് ഇതോടൊപ്പം നിർമ്മിക്കും.
Post a Comment