രാജ്യത്തിന്റെ തന്ത്രപരവും സൈനികവും സാമ്പത്തികവും വാണിജ്യപരവുമായ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സമുദ്രശക്തി നിർണായക പങ്കാണ് വഹിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ലോകത്തെ അഞ്ചാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശക്തവും ആധുനികവുമായ നാവികസേനയ്ക്ക് അത്യധികം പ്രാധാന്യമുണ്ടെന്നും അവര്‍ പറഞ്ഞു.
കൊച്ചിയിൽ ഇന്ത്യൻ നാവികസേനയുടെ പരിശീലനകേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ് കളർ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഐഎൻഎസ് ദ്രോണാചാര്യയ്ക്കായി കമാൻഡർ ദീപക് സ്കറിയ രാഷ്ട്രപതിയിൽ നിന്ന് കളേഴ്സ് സ്വീകരിച്ചു. കഴിഞ്ഞ 75 വർഷമായി, നാവികസേന, എതിരാളികളെ ചെറുക്കുകയും സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കുകയും സാമൂഹിക-സാമ്പത്തിക വളർച്ച സുഗമമാക്കുന്നതിന് സമാധാനാന്തരീക്ഷം സൃഷ്ടിക്കാൻ സാഹചര്യമൊരുക്കുകയും ചെയ്തു എന്ന് ശ്രീമതി മുർമു ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ , മുഖ്യമന്ത്രി പിണറായി വിജയൻ , നാവികസേന കമാൻഡർ അസ്മിറൽ .ആർ ഹരികുമാർ, ദക്ഷിണ മേഖല നാവിക കമാൻഡ മേധാവി എം എ ഹംപിഹോളി തുടങ്ങിയവർ സംബന്ധിച്ചു. തദ്ദേശീയമായി നിർമ്മിച്ച ആധുനിക വിമാനവാഹിനിക്കപ്പൽ ഐ എൻ എസ് വിക്രാന്തും രാഷ്ട്രപതി സന്ദർശിച്ചു.
Post a Comment