സംസ്ഥാനത്ത് റേഷന്‍കടകളിലൂടെ റാഗി വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആര്‍ അനില്‍.

അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷൻ കടകളിലൂടെ 
റാഗി വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇടുക്കി, പാലക്കാട്, വയനാട്  ജില്ലകളിലെ  മലയോര മേഖലകളിലുള്ള 
948 റേഷൻ കടകളിലൂടെയും, മറ്റിടങ്ങളിൽ  ഒരു പഞ്ചായത്തിൽ ഒരു റേഷൻ കട എന്ന രീതിയിലും റാഗി വിതരണം ചെയ്യാൻ  നടപടി സ്വീകരിച്ചതായി  മന്ത്രി നിയമസഭയിൽ ചോദ്യോത്തര വേളയിൽ  അറിയിച്ചു. 

Post a Comment

Previous Post Next Post