അദാനി കമ്പനിയെ ചൊല്ലി പാർലമെന്റിൽ ഇന്നും പ്രതിപക്ഷ ബഹളം; ലോക്സഭയും രാജ്യസഭയും നേരത്തെ പിരിഞ്ഞു.

അദാനി ഓഹരി വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ സഭ സമ്മേളിച്ചപ്പോൾ തന്നെ  വിഷയം ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ സഭയിൽ പ്രതിഷേധം ഉയർത്തി. തുടർന്ന് ഉച്ചവരെ സഭ പിരിഞ്ഞു.

ഉച്ചക്ക് ശേഷം സഭ വീണ്ടും സമ്മേളിച്ചപ്പോഴും  കോൺഗ്രസ്, ഡിഎംകെ, ടിഎംസി ഉൾപ്പെടെയുള്ള പാർട്ടികൾ അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ അന്വേഷണം ആവശ്യപ്പെട്ട് മുദ്രാവാക്യമുയർത്തി. തുടർന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. 

അതേസമയം വിഷയത്തിൽ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നും  സംയുക്ത പാർലമെന്ററി അന്വേഷണം  നടത്താനാവില്ലെന്നും പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

Post a Comment

Previous Post Next Post