വിഭവസമാഹരണം ലക്ഷ്യമിട്ട് സംസ്ഥാനത്ത് വാഹനനികുതിയില്‍ മാറ്റം വരുത്തുന്നതായി ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. മോട്ടോര്‍ വാഹന നികുതിയില്‍ 2% വര്‍ദ്ധന ഉണ്ടാകും. കെട്ടിടനികുതിയും പരിഷ്‌കരിച്ചു. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തും. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തു. ഇതിലൂടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നത് 1000 കോടിയുടെ അധികവരുമാനം.
സംസ്ഥാനത്തെ ഭൂമിയുടെ ന്യായ വില കൂട്ടി. 20 ശതമാനമാണ് ഭൂമിയുടെ ന്യായ വില വര്‍ധിപ്പിച്ചത്. ഫ്‌ളാറ്റുകളുടെ മുദ്രപത്രവിലയും കൂട്ടി.വാണിജ്യ, വ്യവസായ മേഖലകളിലെ വൈദ്യുതി തീരുവ 5 ശതമാനമായി വര്‍ധിപ്പിച്ചു.കോര്‍ട്ട് ഫീ സ്റ്റാംപ് നിരക്ക് കൂട്ടും. മാനനനഷ്ടക്കേസില്‍ അടക്കം തുടങ്ങിയ കേസുകളില്‍ 1% കോര്‍ട്ട് ഫീ നിജപ്പെടുത്തും..
Post a Comment