ആട്ട മാവ് കിലോയ്ക്ക് 29 രൂപ അമ്പത് പൈസയ്ക്ക് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ , നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ ഔട്ട്‌ലെറ്റുകൾ വഴി ഈ മാസം 6 മുതൽ ഇത് ലഭ്യമാക്കും.
ഭക്ഷ്യ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്ത് വിതരണം ചെയ്യാന്‍ മൂന്ന് ലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് കൂടി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അനുവദിക്കും. കിലോഗ്രാമിന് 29 രൂപ 50 പൈസ നിരക്കിലായിരിക്കണം ഇത് വിതരണം ചെയ്യേണ്ടത്.
Post a Comment