ഇന്ന് ലോക കാൻസർ ദിനം. കാൻസറിന് എതിരെ ആരോഗ്യ രംഗം സജ്ജമാക്കുന്നതിനും സമൂഹത്തെ കാൻസർ ഭിതിയിൽ നിന്നും മുക്തമാക്കുന്നതിനും ലക്ഷ്യമിട്ടാണ് എല്ലാ വർഷവും ഫെബ്രുവരി നാല് കാൻസർ ദിനമായി ആചരിക്കുന്നത്. കേരളത്തിൽ കാൻസർ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
നിലവിലുള്ള റീജിണൽ കാൻസർ സെന്ററുകളെയും മെഡിക്കൽ കോളേജുകളിലെ കാൻസർ ചികിത്സ വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിനോടൊപ്പം തന്നെ പ്രാഥമിക തലത്തിൽ കാൻസർ നിർണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നൂതന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നു. ലോക കാൻസർ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ മന്ത്രി വീണാ ജോർജ് ഓൺലൈൻ വഴി നിർവഹിക്കും.
Post a Comment