ഇന്ത്യയുടെ ബാങ്കിംഗ് മേഖല സുസ്ഥിരമാണെന്ന് റിസര്‍വ് ബാങ്ക്.

ഇന്ത്യയുടെ ബാങ്കിംഗ് മേഖല സുസ്ഥിരമാണെന്ന് നിലവില്‍ പ്രതിസന്ധികളില്ലെന്നും റിസര്‍വ് ബാങ്ക്.
സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിന് ബാങ്കിംഗ് മേഖലയിലും വ്യക്തിഗത ബാങ്കുകളിലും നിരന്തരമായ ജാഗ്രത പുലര്‍ത്തുന്നതായി ആര്‍ബിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.  ഒരു ബിസിനസ് കമ്പനിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് ആര്‍ബിഐയുടെ വിശദീകരണം. 

നിലവിലെ വിലയിരുത്തല്‍ അനുസരിച്ച്, മൂലധന ക്ഷമത, ആസ്തി ഗുണനിലവാരം,  ലാഭക്ഷമത എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങള്‍ ആരോഗ്യകരമായ നിലയിലാണെന്നും പ്രസ്താവനയില്‍ പറയുന്നു.  ബാങ്കുകള്‍ നിശ്ചിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും  ഇന്ത്യന്‍ ബാങ്കിംഗ് മേഖലയുടെ സുസ്ഥിരത നിരീക്ഷിക്കുന്നത് തുടരുകയാണെന്നും  ആര്‍ബിഐ അറിയിച്ചു.


Post a Comment

Previous Post Next Post