അറുപത്തിയൊന്നാമത് സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലൊരുക്കിയ കലോത്സവ ശിൽപം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അനാച്ഛാദനം ചെയ്തു. ബീച്ചിലെ കൾച്ചറൽ സ്റ്റേജിന് മുൻവശത്തായാണ് 'റൈറ്റിംഗ് ഗേൾ' ശിൽപം നിർമ്മിച്ചിരിക്കുന്നത്. പ്രമുഖ ശില്പി ഗുരുകുലം ബാബുവാണ് ശില്പം നിർമ്മിച്ചത്.
കെ.എം സച്ചിൻ ദേവ് എംഎൽഎ, മുൻ എം എൽ എ എ പ്രദീപ്കുമാർ, പബ്ലിസിറ്റി കൺവീനർ പി.എം മുഹമ്മദലി, ജോയിന്റ് കൺവീനർ പി കെ എം ഹിബത്തുള്ള, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ എൻ പി അസീസ്, കെ കെ സുബൈർ, കെ സൈനുദ്ദീൻ, കെ രാഗേഷ്, വി സി സാബിക് തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment