നോട്ടുനിരോധനം ശരിവെച്ച് സുപ്രീം കോടതി. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നടപടി ചോദ്യം ചെയ്ത സമർപ്പിച്ച 58 ഹർജികളിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക വിധി. ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നടപടിക്രമങ്ങളും നിയമസാധുതയും പരിശോധിച്ചത്.
ഭരണഘടനാ ബഞ്ചിലെ നാലു ജഡ്ജിമാർ ഭൂരിപക്ഷ വിധിയിലൂടെ കേന്ദ്ര തീരുമാനം ശരിവച്ചു. സാമ്പത്തിക വിഷയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ നല്ലതല്ലെന്ന് വിധി പ്രസ്താവം നടത്തിയ ജസ്റ്റിസ് ഗവായി വ്യക്തമാക്കി. നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്ന സര്‍ക്കാരിന്റെ നിലപാടിനോട് കോടതി യോജിച്ചു.
ജസ്റ്റിസുമാരായ ബി.ആര്‍. ഗവായിയും ബി.വി. നാഗരത്നയും വെവ്വേറെ വിധികളാണ് പുറപ്പെടുവിച്ചത്. നോട്ട് അസാധുവാക്കല്‍ നടപടിക്ക് തുടക്കംകുറിക്കാന്‍ കേന്ദ്രസർക്കാരിന് കഴിയില്ലെന്നും നടപടി സ്വീകരിക്കാനുള്ള അധികാരം റിസർവ് ബാങ്കിനാണെന്നും ഭിന്ന വിധിയിൽ ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.
Post a Comment