കേരള സ്കൂൾ കലോത്സവം: പ്രകാശ പൂരിതമായി വേദികൾ: വേദികളിലെ ലെെറ്റ് ആന്റ് സൗണ്ടിന്റെ സ്വിച്ച് ഓൺ കർമ്മം നിർഹവിച്ചു.

കേരള സ്കൂൾ കലോത്സവ വേദികളിലെ ലെെറ്റ് ആന്റ് സൗണ്ടിന്റെ സ്വിച്ച് ഓൺ കർമ്മം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. നിശ്ചയിച്ചതിനേക്കാളും ഒരു ദിവസം മുന്നേ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കാനായതിൽ മന്ത്രി കമ്മിറ്റിയെ പ്രത്യേകം അഭിനന്ദിച്ചു. 

ആധുനിക രീതിയിലുള്ള ശബ്ദ സംവിധാനമാണ് വേദികളിൽ ഒരുക്കിയിട്ടുള്ളതെന്ന് ലെെറ്റ് ആന്റ് സൗണ്ട് കമ്മിറ്റി കൺവീനർ ഹരീഷ് കടവത്തൂർ പറഞ്ഞു. പ്രധാന വേദിയായ വിക്രം മെെതാനിയിലും രണ്ട്, മൂന്ന് വേദികളിലും, ഭക്ഷണശാല എന്നിവിടങ്ങളിലും ലെെറ്റ് ആന്റ് സൗണ്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.ഇ.ഡി ലെെറ്റ് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വിക്രം മെെതാനിയിൽ നടന്ന ചടങ്ങിൽ എം.എൽ.എ മാരായ തോട്ടത്തിൽ രവീന്ദ്രൻ, ഇ.കെ വിജയൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു, ഡി.ഡി.ഇ കെ. മനോജ്‌ കുമാർ, എ.ഡി.പി.ഐമാരായ സി.എ സന്തോഷ്, ഷെെൻ മോൻ, കമ്മിറ്റി ജോയിന്റ് കൺവീനമാരായ പി.കിരൺജിത്ത്, ജെ.എൻ പ്രോഭാസിൻ, പി.കൃഷ്ണകുമാർ, വെെസ് ചെയർമാൻ എ.കെ മുഹമ്മദ് അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post