സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങൾ ഇന്ത്യയും പാകിസ്ഥാനും പരസ്പരം കൈമാറി. കോൺസുലാർ ആക്‌സസ് സംബന്ധിച്ച 2008-ലെ കരാർ പ്രകാരം, എല്ലാ വർഷവും ജനുവരി 1, ജൂലൈ 1 തീയതികളിലാണ് പട്ടിക കൈമാറുന്നത്.
339 പാക് സിവിലിയൻ തടവുകാരുടെയും 95 മത്സ്യത്തൊഴിലാളികളുടെയും പട്ടിക ഇന്ത്യ കൈമാറിയപ്പോൾ , കസ്റ്റഡിയിലുള്ള 51 സിവിലിയൻ തടവുകാരുടെയും 654 മത്സ്യത്തൊഴിലാളികളുടെയും പട്ടിക പാകിസ്താനും കൈമാറി.
ശിക്ഷ പൂർത്തിയാക്കിയ 631 മത്സ്യത്തൊഴിലാളികളെയും രണ്ട് സിവിലിയൻ തടവുകാരെയും മോചിപ്പിച്ചു തിരിച്ചയക്കാനും , ഇന്ത്യക്കാരെന്ന് കരുതുന്ന ശേഷിക്കുന്ന 30 മത്സ്യത്തൊഴിലാളികൾക്കും 22 സിവിലിയൻ തടവുകാർക്കും ഉടൻ നയതന്ത്രസഹായം നൽകാനും പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Post a Comment