നാലരക്കോടിയുടെ കുഴൽപ്പണവുമായി താമരശ്ശേരി സ്വദേശികളായ രണ്ട് പേർ പിടിയിൽ.

 നാലരക്കോടി രൂപയുടെ കുഴൽപ്പണവുമായി താമരശ്ശേരി സ്വദേശികൾ പിടിയിൽ.  രാവിലെയോടെയായിരുന്നു സംഭവം. താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെയാണ് പെരിന്തൽമണ്ണ പോലിസ് പിടികൂടിയത്.

പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. കാറിൽ രഹസ്യ അറ ഉണ്ടാക്കി അതിൽ ഒളിപ്പിച്ചായിരുന്നു പണം കൊണ്ട് വന്നത്. ഇത്രയും പണം എവിടെ നിന്നാണ് പ്രതികൾക്ക് ലഭിച്ചത് എന്ന കാര്യം പരിശോധിച്ചുവരികയാണ്.

Post a Comment

Previous Post Next Post