ശാരീരിക പുനരളവെടുപ്പ് ജനുവരി 4,5 തിയ്യതികളിൽ
പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റിൾ (എ.പി.ബി) (എം.എസ്.പി) (കാറ്റഗറി നമ്പർ 530/2019) തസ്തികയുടെ കായിക ക്ഷമതാ പരീക്ഷയിൽ ശാരീരിക അളവെടുപ്പ് സംബന്ധിച്ച് അപ്പീൽ അപേക്ഷ സമർപ്പിച്ച് കായിക ക്ഷമതയിൽ വിജയിച്ച ഉദ്യോഗാർത്ഥികളുടെ ശാരീരിക പുനരളവെടുപ്പ് ജനുവരി 4,5 തിയ്യതികളിൽ രാവിലെ 8 മണി മുതൽ മലപ്പുറം സിവിൽ സ്റ്റേഷനിലുളള ജില്ലാ പി.എസ്.സി ഓഫീസിൽ നടത്തും. ശാരീരിക പുനരളവെടുപ്പിന് അർഹരായ ഉദ്യോഗാർത്ഥികൾ കായിക ക്ഷമതാ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റും പി എസ് സി അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ അസ്സലും സഹിതം പ്രൊഫൈലിൽ അറിയിച്ചിട്ടുളള തിയ്യതിയിലും സമയത്തും മലപ്പുറം ജില്ലാ പി എസ് സി ഓഫീസിൽ ഹാജരാകണമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
ലേലം ചെയ്യുന്നു
കോഴിക്കോട് റൂറൽ ജില്ലാ സായുധ സേന വിഭാഗം അസിസ്റ്റന്റ് കമാണ്ടന്റിന്റ് കാര്യാലയത്തിൽ സൂക്ഷിച്ചിരുന്ന വിവിധ ഡിപ്പാർട്ട്മെന്റ് വാഹനങ്ങളുടെ ഉപയോഗയോഗ്യമല്ലാത്ത വിവിധയിനം ടയറുകൾ, വേസ്റ്റ് ഓയിൽ, സ്പയർപാർട്സുകൾ എന്നിവ എം/എസ്. എംഎസ്ടിസി ലിമിറ്റഡിന്റെ ഓൺലൈൻ വെബ്സൈറ്റായ www.mstcecommerce.com (എംഎസ്ടിസി/ടിവിസി/ഡിസ്ട്രിക് പോലീസ് ഓഫീസ് കോഴിക്കോട് റൂറൽ /8/പുതുപ്പണം/22-23/33663) മുഖേന ജനുവരി 25 ന് രാവിലെ 11 മണി മുതൽ ഓൺ ലൈൻ വഴി (ഇ-ഓക്ഷൻ) ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുളളവർക്ക് പ്രസ്തുത വെബ്സൈറ്റിൽ എം/എസ്. എംസ്ടിസി ലിമിറ്റഡിന്റെ നിബന്ധനകൾക്ക് വിധേയമായി ബയർ ആയി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ജനുവരി 24 ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കോഴിക്കോട് റൂറൽ എ ആർ ക്യാമ്പിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ വാഹനങ്ങൾ പരിശോധിക്കാവുന്നതാണ്. വാഹനം പരിശോധിക്കാൻ 9497936116 എന്ന നമ്പറിൽ ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് :04962523031
പരിശീലനം ആരംഭിക്കുന്നു
പേരാമ്പ്ര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കരിയർ ഡെവലപ്പ്മെന്റ് സെന്റരിൽ സൗജന്യ എൽപിഎസ്എ/യുപിഎസ്എ പരിശീലനം ഓഫ് ലൈൻ ആയി ആരംഭിക്കുന്നു. എൽപിഎസ്എ/യുപിഎസ്എ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജനുവരി 7 ന് വൈകുന്നേരം 5 മണിക്ക് മുൻപായി പേരാമ്പ്ര സി.ഡി.സിയുടെ ഫേസ്ബുക്ക് പേജിലെ (cdc.perambra) ലിങ്ക് വഴിയോ ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0496-2615500
Post a Comment