ഫുട്ബോൾ ലോകകപ്പ് സെമി ഫൈനലിൽ അര്‍ജന്റീന ക്രോയേഷ്യയെയും, ഫ്രാൻസ് മൊറോക്കോയെയും നേരിടും.


ഫുട്ബോൾ ലോകക്കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായി. സെമി ഫൈനലിൽ അര്‍ജന്റീന ക്രോയേഷ്യയെയും, ഫ്രാൻസ് മൊറോക്കോയെയും നേരിടും. ബുധനാഴ്ചയാണ് സെമി ഫൈനൽ ആരംഭിക്കുന്നത് . ഇന്നലെ പോർച്ചുഗലിനെ  അട്ടിമറിച്ചാണ് മൊറോക്കോ സെമിയിൽ എത്തിയത്. ഇംഗ്ലണ്ടിനെതിരെ നേടിയ തകർപ്പൻ ജയം ഫ്രാൻസിനെയും സെമിയിൽ എത്തിച്ചു. സെമിയിൽ മാറ്റുരക്കുന്ന ക്രോയേഷ്യ, മൊറോക്കോ ടീമുകൾ ഇതുവരെ ലോകകപ്പ് നേടാത്തവർ ആണ്.

Post a Comment

Previous Post Next Post