മന്‍ദൗസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ ചെന്നൈയിലും സമീപപ്രദേശങ്ങളിലും കനത്ത മഴ; കേരളത്തിന്റെ മലയോരമേഖലയിലും മഴയ്ക്ക് സാധ്യത.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ദൗസ് ചുഴലിക്കാറ്റ് ഇന്നലെ അര്‍ദ്ധ രാത്രി കഴിഞ്ഞ് തമിഴ്നാട് മഹാബലിപുരത്തിന് സമീപം കരയില്‍ പ്രവേശിച്ചു.  ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ചെന്നൈയിലും ചെങ്കല്‍പേട്ട ജില്ലയുടെ സമീപപ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതായും മരങ്ങള്‍ കടപുഴകി നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. 

തീരദേശമേഖലയില്‍ മത്സ്യബന്ധനോപാധികള്‍ ഉള്‍പ്പെടെയുണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ വിലയിരു ത്താന്‍ സംസ്ഥാന ഫിഷറീസ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി വടക്കന്‍ കേരളത്തിലൂടെയോ കര്‍ണാടകയിലൂടെയോ അറബിക്കടലില്‍ പ്രവേശിച്ചേക്കു മെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ഇന്ന് രാത്രി മുതല്‍ വടക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. 

Post a Comment

Previous Post Next Post