ഇന്ന് ലോക മനുഷ്യാവകാശദിനം. സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാര്‍ഷികാചരണത്തിനും തുടക്കം.

ഇന്ന് ലോക മനുഷ്യാവകാശദിനം . സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാര്‍ഷികാചരണത്തിനും ഇതോടെ തുടക്കമാകും. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരമാണ് എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നത്. 1948-ഡിസംബര്‍ 10-നാണ് വ്യക്തിയുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തേയും കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ യുഎന്‍ മനുഷ്യാവകാശ  പ്രഖ്യാപനം നടത്തിയത്.  എല്ലാവര്‍ക്കും അന്തസും സ്വാതന്ത്ര്യവും നീതിയും എന്നതാണ് ഈ വര്‍ഷത്തെ ദിനപ്രമേയം.

മനുഷ്യാവകാശ ദിനാചരണം - സംസ്ഥാനാചരണം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാചരണം ഇന്നുച്ചയ്ക്ക് 2.30 ന് പാളയം അയ്യൻകാളി ഹാളിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് എസ് മണികുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി  ഡൊമിനിക്  അധ്യക്ഷനായിരിക്കും. 


Post a Comment

Previous Post Next Post