സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് രണ്ടാം ജയം. കോഴിക്കോട് E M S കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ ബീഹാറിനെ ഒന്നിനെതിരെ നാലുഗോളിനാണ് കേരളം പരാജയപ്പെടുത്തിയത് . കേരളത്തിനായി നി ജോഗിൽ ബർട്ട് രണ്ട് ഗോളും വിശാഖ്, മോഹൻ എന്നിവർ ഓരോ ഗോളും നേടി. ആദ്യ മത്സരത്തിൽ രാജസ്‌ഥാനെതിരെയും ഉജ്ജ്വല വിജയം സ്വന്തമാക്കിയ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ അടുത്ത മത്സരം ഞായറാഴ്ച ആന്ധ്രപ്രദേശുമായി നടക്കും.
Post a Comment