ചൈന, ഹോങ്-കോങ്, ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, തായ്-ലന്റ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന വിമാനയാത്രക്കാര്‍ക്ക് ജനുവരി ഒന്നു മുതല്‍ ആര്‍.ടി-പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. യാത്രയ്ക്ക് മുന്‍പ് പരിശോധന നടത്തിയ ശേഷം ഫലം എയര്‍ സുവിധാ പോര്‍ട്ടലില്‍ അപ്-ലോഡ് ചെയ്യണമെന്നും കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. യാത്രയാരംഭിക്കുന്നതിന് 72 മണിക്കൂറിനിടെ നടത്തിയ പരിശോധനയുടെ ഫലമായിരിക്കണം ഇത്. കോവിഡ് കേസുകള്‍ ഈ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര തീരുമാനം.
Post a Comment