വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബിൽ 2022 പാർലമെന്റ് പാസാക്കി. ലോക്സഭ നരേത്തെ പാസാക്കിയ ബിൽ, ഇന്നലെ ശബ്ദവോട്ടോടെയാണ് രാജ്യസഭ പാസാക്കിയത്. ലോക്സഭ പാസാക്കിയ ശേഷം ബിൽ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷമാണ് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് രാജ്യസഭയിൽ അവതരിപ്പിച്ചത്.
വന്യജീവികളുടെ നിയമ വിരുദ്ധ വ്യാപാരത്തിന് കടുത്ത ശിക്ഷ നൽകുന്ന വ്യവസ്ഥകളാണ് പുതിയ ഭേദഗതിയിലുള്ളത്. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ സംരക്ഷണം ശക്തിപ്പെടുത്താനും ബിൽ വ്യവസ്ഥ ചെയ്യുന്നു. പ്രാദേശിക ഗോത്ര വിഭാഗങ്ങൾക്കും ഏറെ ഗുണം ചെയ്യുന്നതാണ് ബില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
Post a Comment