27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല ഉയരും. മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് ഉദ്ഘാടന ചടങ്ങില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും. കാന്‍ 75-ാം വാര്‍ഷിക പുരസ്‌കാരം നേടിയ ടോറി ആന്റ് ലോകിതയാണ് ഉദ്ഘാടന ചിത്രം.
ഈ മാസം 16 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 186 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദര്‍ശനത്തിനും ഐ എഫ്എഫ് കെ വേദിയാവും.
പ്രതിനിധികളുടെ എണ്ണത്തിലും സിനിമകളുടെ എണ്ണത്തിലും ഇക്കുറി റെക്കോര്‍ഡാണ്. സിനിമയ്ക്ക് പുറമേ മറ്റ് സാംസ്കാരിക പരിപാടികളും അരങ്ങേറും. അടുത്ത എട്ട് ദിനരാത്രങ്ങള്‍ തലസ്ഥാന നഗരം സിനിമാ പ്രേമികള്‍ കൈയടക്കും.
Post a Comment