രാജ്യം ഇന്ന് വിജയ് ദിവസ് ആഘോഷിക്കുന്നു; സായുധ സേനയുടെ വീര്യം രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി.

രാജ്യം ഇന്ന് വിജയ് ദിവസ് ആഘോഷിക്കുന്നു.  1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പാക്കിസ്ഥാനെ തിരെ ഇന്ത്യ നേടിയ വിജയത്തിന്റെ സ്മരണയ്ക്കായാണ് വിജയ് ദിവസ് ആചരിക്കുന്നത്.  ഈ ദിനത്തിൽ രാജ്യം യോദ്ധാക്കളുടെ ത്യാഗത്തെ അനുസ്മരിക്കുകയും, ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും.

രാഷ്ട്രപതി  ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ എന്നിവർ ആർമി ഹൗസിൽ നടന്ന അറ്റ് ഹോം സ്വീകരണത്തിൽ പങ്കെടുത്തു.   1971 ലെ യുദ്ധത്തിലെ വിജയത്തിലേക്ക് നയിച്ച നമ്മുടെ സായുധ സേനയുടെ വീര്യം രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post