പിൻവാതിൽ നിയമനം നടക്കുന്നതായി ആരോപിച്ചുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പതിനഞ്ചാം കേരളനിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ ആദ്യ ദിനം നടപടികള്‍ വെട്ടിച്ചുരുക്കി പിരിഞ്ഞു.
പി.എസ്.സി യെയും എംപ്ലോയ് മെന്റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി സംസ്ഥാനത്ത് പിൻവാതിൽ നിയമനം നടക്കുന്നതായി ആരോപിച്ച് പ്രതിപക്ഷത്തു നിന്നും പി. സി. വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
വിഷയത്തിൽ ആസൂത്രിതമായ നുണപ്രചാരണമാണ് നടക്കുന്നതെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സംഘടിത ശ്രമമാണ് ഇതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ ആരംഭിച്ച പ്രതിഷേധം സഭാ നടപടികൾ തടസ്സപ്പെടുത്തുന്ന രീതിയിലേക്ക് ശക്തിപ്പെട്ടതിനെ തുടർന്നാണ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞത്.
Post a Comment