രാജ്യത്ത് മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ബാലവേല, മാനസികാരോഗ്യം, ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾ തുടങ്ങിയ നിരവധി മേഖലകളിലുള്ളവരുടെ പരാതിപരിഹാരത്തിനായി കമ്മീഷൻ നിരന്തരം ഇടപെടുന്നുണ്ടെന്നും ശ്രീമതി മുർമു പറഞ്ഞു. ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ മനുഷ്യാവകാശ ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
Post a Comment