കൂട്ടാലിട: സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ലാ പഞ്ചായത്തുമായി ചേർന്ന് നടത്തുന്ന ജില്ലാ കേരളോത്സവ കലാമത്സരങ്ങൾക്ക് തുടക്കമായി. അവിടനല്ലൂർ എൻ.എൻ.കക്കാട് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെ അഞ്ചുവേദികളാണ് മത്സരങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്.
ചിത്രരചന, കഥാരചന, കാർട്ടൂൺ, കവിതാരചന, ക്വിസ്, ഉപന്യാസരചന, മലയാളം, ഇംഗ്ലീഷ്, ഹിന്ദി നാടകങ്ങൾ എന്നിവയാണ് ഇന്നലെ നടന്ന മത്സരങ്ങൾ. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കും.
Post a Comment