രാജ്യത്ത് അടുത്ത രണ്ട് വർഷത്തിനുള്ളിൽ വിദ്യാഭ്യാസ സംബന്ധമായ 260 ടെലിവിഷന്‍ ചാനലുകൾ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ.

രാജ്യത്ത് അടുത്ത രണ്ട് വർഷത്തിനുള്ളിൽ വിദ്യാഭ്യാസ സംബന്ധമായ 260 ടെലിവിഷന്‍ ചാനലുകൾ സർക്കാർ ആരംഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. വിദ്യാഭ്യാസപരമായ 260 ചാനലുകൾ എന്ന ശൃംഖല സമാനതകളില്ലാത്തതും ലോകത്തിലെ ഏറ്റവും വലുതും ആയിരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഇതിൽ 200 എണ്ണം  സ്കൂൾ വിദ്യാഭ്യാസത്തിനും 60 ടിവി ചാനലുകൾ ഉന്നത വിദ്യാഭ്യാസത്തിനുമായി സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിലെ റോഹ് താസ് ജില്ലയിൽ ഗോപാൽ നാരായൺ സിംഗ് സർവകലാശാലയിൽ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച്  സംഘടിപ്പിച്ച ദേശീയ സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ച് ഇന്ത്യ വിദ്യാഭ്യാസ മേഖലയിൽ മുന്നിൽ നിൽക്കുമെന്ന് കേന്ദ്രമന്ത്രി സൂചിപ്പിച്ചു. ഒന്നു മുതൽ 12 വരെ ക്ലാസുകളിലേക്ക്  എല്ലാ ഇന്ത്യൻ ഭാഷകളിലും സമർപ്പിത വിദ്യാഭ്യാസ ചാനലുകൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണെന്ന് പ്രധാൻ പറഞ്ഞു.

 ഡിജിറ്റൽ ഓപ്പൺ സ്കൂളുകൾ ആരംഭിച്ചതിന് ശേഷം ഇപ്പോൾ ഡിജിറ്റൽ സർവ്വകലാശാലകൾക്ക് രൂപം നൽകാനുള്ള അവസരമാണിതെന്നും  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പുതിയ  ഡിജിറ്റൽ സ്ഥാപനങ്ങൾക്കായി ഉള്ളടക്കം സൃഷ്ടിക്കാൻ വിദ്യാഭ്യാസ മേഖലയിലെ ആളുകളോട് അദ്ദേഹം അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post