കോവിഡിനെതിരെ മൂക്കിലൂടെ നല്‍കുന്ന വാക്സിൻ ജനുവരി നാലാം വാരം മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് ഭാരത് ബയോടെക് അറിയിച്ചു.
സ്വകാര്യ വിപണികളിൽ വാക്സിൻ 800 രൂപയ്ക്കും സർക്കാര്‍ സംവിധാനങ്ങൾക്ക് 325 രൂപയ്ക്കും വാക്സിന്‍ നൽകുമെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു.
അംഗീകാരം ലഭിച്ച മൂക്കിലൂടെ നല്‍കുന്ന ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിനാണിത്. 18 വയസ്സിന് മുകളിലുള്ളവർക്കുള്ള ബൂസ്റ്റർ ഡോസായാണ് ഇത് നൽകുക.
Post a Comment