പുതിയ വ്യവസായ കരട് നയം ജനങ്ങള്‍ക്ക് ആകര്‍ഷകമായ രീതിയില്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കോഴിക്കോട് സ്വപ്നനഗരിയില്‍ നടന്ന മലബാര്‍ ക്രാഫ്റ്റ് മേളയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വ്യവസായ സംരംഭങ്ങള്‍ക്ക് സംസ്ഥാനത്ത് വലിയ സാധ്യതയുണ്ട്.
ഉത്പന്നങ്ങള്‍ക്കെല്ലാം വിപണി ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മലബാര്‍ ക്രാഫ്റ്റ് മേളയെ കേരള ക്രാഫ്റ്റ് മേള എന്ന നിലയില്‍ വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കരകൗശല കലാകാരന്മാര്‍ക്കുള്ള പുരസ്‌കാരം ചടങ്ങില്‍ വിതരണം ചെയ്തു.
Post a Comment