അച്ഛനേയും അമ്മയേയും കുത്തി പരുക്കേൽപ്പിച്ച് മകൻ; ആകാശത്തേക്ക് വെടിയുതിര്‍ത്ത് പൊലീസ്.

ലഹരിക്കടിമയായ മകൻ അച്ഛനേയും അമ്മയേയും കുത്തി പരുക്കേൽപ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50)ബിജി (48)എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ ആണ്. കുത്തേറ്റ ഷാജിയുടെ പരിക്ക് ​ഗുരുതരമാണ്. അച്ഛനേയും അമ്മയേയും കുത്തിയ മകൻ ഷൈൻ പൊലിസ് കസ്റ്റഡിയിൽ ആണ്. മൽപ്പിടുത്തത്തിനിടെ പരിക്കേറ്റ ഷൈനും ചികിൽസയിൽ ആണ്. 

ഇന്നലെ രാത്രിയിലാണ് ലഹരിക്ക് അടിമയായ ഷൈൻ അച്ചനേയും അമ്മയേയും കുത്തിയത്. ഷൈൻ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒരു മണിക്കൂറിലേറെ ശ്രമിച്ചിട്ടും ഷൈനെ പിടിക്കാൻ ആകാത്തതിനാൽ പൊലീസ് ആകാശത്തേക്ക് രണ്ട് തവണ വെടിയുതിര്‍ത്തു.

Post a Comment

Previous Post Next Post