ഇന്ന് ലോക ട്രോമ ദിനം.

ഇന്ന് ലോക ട്രോമ ദിനം. അപകടങ്ങളുടെ വർദ്ധനവും തുടർന്നുണ്ടാകുന്ന മരണങ്ങളും, പരുക്കുകളും, അംഗവൈകല്യങ്ങളും അവ തടയേണ്ടതിന്റെ ആവശ്യകതയും ഈ ദിനം നാമോരുത്തരെയും ഓർമിപ്പിക്കുന്നു.  എല്ലാ വർഷവും ഒക്ടോബർ 17 നാണ് ലോക ട്രോമ ദിനമായി ആചരിക്കുന്നത്. 2011 ന് ന്യൂഡൽഹിയിൽ വച്ചാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്. പിന്നീട് ലോക ട്രോമ ദിനമായി എല്ലാ രാജ്യങ്ങളും ആചരിച്ചു തുടങ്ങി. 

ചെറിയൊരു അശ്രദ്ധ മൂലം  നിരവധി ജീവനുകളാണ് ദിനംപ്രതി റോഡപകടങ്ങളിൽ പൊലിയുന്നത്.  ഓരോ ജീവനും എത്രമാത്രം വിലപ്പെട്ടതാണ് എന്ന് ചിന്തിച്ചു നോക്കൂ.  അനാഥമാകുന്ന കുടുംബങ്ങൾ, മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കൾ. 

2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ മരണകാരണമായി റോഡപകടങ്ങൾ മാറുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.   ഓരോ ദിവസവും 400-ലധികം ആളുകൾക്ക് ട്രോമയിൽ ജീവൻ നഷ്ടപ്പെടുന്നു. ട്രോമ മൂലമുള്ള മരണങ്ങളും വൈകല്യങ്ങളും എങ്ങനെ തടയാം എന്നതിനെക്കുറിച്ചുള്ള ബോധവത്കരണമാണ് ലോക ട്രോമ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഹെൽമറ്റ് ഉപയോഗം അപകടങ്ങളിൽ തലക്ക് ഗുരുതരമായ പരുക്കേല്ക്കാതെ സംരക്ഷിക്കാം കഴിയും. എന്നാൽ, ഇരുചക്ര വാഹനത്തിന്റെ പുറകിലിരുന്ന് സഞ്ചരിക്കുന്നവർക്കാണ് ഇപ്പോൾ തലയ്ക്കേൽക്കുന്ന പരുക്കുകൾ കൂടിയിട്ടുള്ളതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. മുന്നിലിരിക്കുന്നവർ മാത്രമല്ല, പിറകിലിരിക്കുന്നവരും നിർബന്ധമായും ഹെൽമറ്റ് ധരിക്കുക. ഫോർ വീലർ അപകടങ്ങൾ ഒഴിവാക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത് മുന്നിലിരിക്കുന്നവരും പിറകിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കുക എന്നതാണ്.

റോഡപകടങ്ങൾ, വീഴ്ചകൾ, പൊള്ളൽ, വ്യാവസായിക അപകടങ്ങൾ, അക്രമത്തിലൂടെ ഒരാൾക്ക് പരുക്കേൽക്കുക തുടങ്ങി ട്രോമയുടെ കാരണങ്ങൾ നിരവധിയാണ്. എന്നാൽ വാഹനാപകടങ്ങളാണ് ട്രോമയുടെ കാരണങ്ങളിൽ  മുൻപന്തിയിൽ നിൽക്കുന്നത്. 

നാമോരുത്തരും ജാഗ്രത പുലർത്തിയാൽ അപകടനിരക്ക് കുറക്കാൻ  കഴിയും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. 

📌 ശ്രദ്ധയോടെ വാഹനമോടിക്കുക 

📌 റോഡിലെ ട്രാഫിക് സിഗ്നലുകളും വാർണിംഗ് സിഗ്നലും ശ്രദ്ധിക്കുക.

📌 റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുക.

📌ബൈക്ക് / സ്കൂട്ടർ ഓടിക്കുന്നവരും പുറകിൽ ഇരിക്കുന്നവരും  ഹെൽമറ്റ് ധരിക്കുക.

📌 ഫോർ വീലർ ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുക.

📌 ദീർഘദൂരം വാഹനമോടിക്കുമ്പോൾ ക്ഷീണം ഒഴിവാക്കാൻ ഇടയ്ക്കിടെ വിശ്രമിക്കുക. 

📌 വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്

Post a Comment

Previous Post Next Post