വിവിധ ഗിഗ് പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ ഉന്നമനത്തിന് ഇടപെടല്‍ നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി.


ഓൺലൈൻ ടാക്സി സർവീസ്, ഫുഡ് ഡെലിവറി തുടങ്ങി വിവിധ ഗിഗ് പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ ഉന്നമനത്തിനും ജീവിത നിലവാരം ഉറപ്പാക്കുന്നതിനും കാര്യക്ഷമമായ ഇടപെടലു കൾ നടത്തുമെന്ന്  മന്ത്രി വി.ശിവൻകുട്ടി. ഇതിനായി ഇത്തരം മേഖലകളിലെ തൊഴിലാളികളുടെ തൊഴിൽ -ജീവിത സാഹചര്യങ്ങൾ പഠിച്ച് പരിഹാര മാർഗങ്ങൾ നടപ്പാക്കാൻ ശ്രമിക്കും. ഗിഗ് പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവർ നേരിടുന്ന വെല്ലുവിളികൾ, പ്രതിസന്ധികൾ എന്നിവ ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച സിപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Post a Comment

Previous Post Next Post