വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമന്വയത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും മന്ത്രി.

വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമന്വയത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുന്നതോടെ 1500 കോടിയുടെ ചരക്ക് നീക്കം സാധ്യമാകും.

പദ്ധതി കൂടുതല്‍ പുരോഗമിക്കുന്നതോടെ തിരുവനന്തപുര ത്തിന്റെ മുഖഛായ തന്നെ മാറും.  അതുകൊണ്ട് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും സമരം അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സമരക്കാര്‍ ഉന്നയിച്ച 7ല്‍ 5 ആവശ്യവും അംഗീകരിച്ചതാണ്. ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post