റോഡ് നന്നാക്കേണ്ടത് ജനങ്ങൾക്കു വേണ്ടിയാവണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.


മന്ത്രിമാർ വരുമ്പോൾ മാത്രം റോഡിലെ കുഴിയടച്ചാൽ പോരെന്നും റോഡ് നന്നാക്കേണ്ടത് ജനങ്ങൾക്കു വേണ്ടിയാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. അട്ടപ്പാടി ചുരം റോ‍ഡ് പരിശോധിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ജനങ്ങൾക്ക് സ‍ഞ്ചാരയോഗ്യ മാക്കി റോഡുകൾ മാറ്റുക എന്നുളളതാണ് പ്രധാനം. ജനങ്ങൾക്കാണ് നല്ല റോഡ് വേണ്ടതെന്നും മന്ത്രി  ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മന്ത്രി വരുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥർ റോഡിലെ കുഴി താത്കാ ലികമായി അടച്ചിരുന്നു. ഇതിനെ തുടർന്നാ യിരുന്നു മന്ത്രി ഇങ്ങനെ പറഞ്ഞത്.


Post a Comment

Previous Post Next Post