തുലാവർഷം തമിഴ്നാട് തീരം തൊട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ നാളെ മുതല്‍ വ്യാപക മഴയ്ക്ക് സാധ്യത.

തുലാവർഷം തമിഴ്നാട് തീരം തൊട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പുതുച്ചേരി, കാരക്കല്‍ തീരമേഖല യിലും ആന്ധ്രാ പ്രദേശിന്‍റെ തെക്കന്‍ തീരമേഖലയിലും കാലവര്‍ഷം എത്തിക്കഴിഞ്ഞു. തുലാവര്‍ഷക്കാറ്റ് നാളെ യോടെ കേരളത്തിലെത്തുമെന്നാണ് കരുതുന്നത്.

നാളെ മുതല്‍ നവംബര്‍ 2 വരെ സംസ്ഥാനത്ത് വ്യാപകമായി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. എന്നാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Post a Comment

Previous Post Next Post