ലഹരി മുക്ത വടകരക്കായി നഗരസഭ നടപ്പാക്കുന്ന 'പരിച' പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രചാരണം ആരംഭിച്ചു. പുതുതലമുറയെ ലഹരി ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കാൻ വിദ്യാർത്ഥികൾ മുഖേനയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു നിർവ്വഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി സജീവ് കുമാർ, എം ബിജു, നഗരസഭ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി, നഗരസഭ ഉദ്യോഗസ്ഥന്മാർ, അധ്യാപകർ എന്നിവർ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിചയുടെ ഭാഗമായി നവംബർ ഒന്ന് വരെ വിവിധ കർമ്മ പദ്ധതികളാണ് നഗരസഭ ആവിഷ്കരിച്ചിരിക്കുന്നത്.
Post a Comment