ഒരു വർഷം ഒരു ലക്ഷം സംരംഭം: അവലോകന യോഗം ചേർന്നു.

കേരള സർക്കാരിന്റെ ' ഒരു വർഷം ഒരു ലക്ഷം സംരംഭം ' പദ്ധതിയുടെ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലതല അവലോക യോഗം തുറമുഖം പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അധ്യക്ഷതയിൽ ചേർന്നു. ലൈസൻസ് നൽകാൻ ചുമതലയുള്ള വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തുടർ പ്രവർത്തനങ്ങൾ വിജയകരമാക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി.

 സംരംഭകർക്ക് കൂടുതൽ സഹായകരമാകുന്ന വിധത്തിൽ കെട്ടിട നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാം. സംരംഭക വർഷ പദ്ധതിയുടെ വിജയത്തിന് വിവിധ വകുപ്പുകളുടെ സംയോജിത പ്രവർത്തങ്ങൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ വാർഡുകളിലെ പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. 381 സംരംഭങ്ങളാണ് ആരംഭിച്ചത്. 36.12 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത് . 946 പേർക്ക് ഇതുവഴി തൊഴിൽ ലഭിച്ചു.

സംരംഭക വർഷത്തിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത് കോഴിക്കോട് കോർപറേഷനിലാണ്. 1001 സംരംഭങ്ങളുമായാണ് കോർപറേഷൻ ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. 95 കോടി രൂപ നിക്ഷേപവും 2699 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്‌, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ദിവാകരൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി അബ്രഹം, ഇ.ഐ മാനേജർ സലീന, എ.ഡി.ഐ.ഒ ജെയിൻ സി.ജെ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. കോർപറേഷൻ വ്യവസായ വികസന ഓഫീസർ ശ്രീജിത്ത്‌ എം പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

Post a Comment

Previous Post Next Post