കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

താൽക്കാലിക നിയമനം 

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ ഫാമിലി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റിന്റെ ഒഴിവിൽ താൽക്കാലിക നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. ഫാമിലി മെഡിസിൻ വിഷയത്തിൽ പിജി ഡിപ്ലോമയോ ഡിഗ്രിയും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.  govtmedicalcollegekozhikode.ac.in/news എന്ന ലിങ്കിൽ നിന്നും ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്. താല്പര്യമുള്ളവർ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് principalmcc@gmail.com എന്ന മേൽവിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495-2350200, 205, 206, 207 

സ്പോട്ട് അഡ്മിഷൻ

സംസ്ഥാന സർക്കാർ സ്ഥാപനമായ കേപ്പിന്റെ നിയന്ത്രണത്തിലുള്ള വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഒന്നാം വർഷ  ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്സ് ഡിപ്ലോമ കോഴ്സിലെ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഒക്ടോബർ 17ന് രാവിലെ 10 മണി മുതൽ കോളേജിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ യോഗ്യത തെളിയിക്കുന്ന രേഖകളും കോഴ്സ് ഫീസും സഹിതം നേരിട്ട് പങ്കെടുത്ത് പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക്- 9400477225, 9747605515, 9447992290.

 ഭാഗിക ഗതാഗത നിയന്ത്രണം

 മാങ്കാവ് കണ്ണിപറമ്പ് റോഡിൽ കോട്ടായിത്താഴം ജംഗ്ഷനിൽ ഇന്റർലോക്കിംഗ് പ്രവർത്തി നടക്കുന്നതിനാൽ ഒക്ടോബർ 17 മുതൽ പ്രവർത്തി അവസാനിക്കുന്നത് വരെ ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു. പെരുമണ്ണ ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ കോട്ടായിത്താഴം പൂവാട്ടുപറമ്പ് റോഡിലൂടെയും കായലം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ പള്ളിത്താഴം പെരുവയൽ റോഡിലൂടെയും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ത്രിദിന പരിശീലനം

കോഴിക്കോട് വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കർഷക പരിശീലന കേന്ദ്രം നവംബർ 2 ,3,4  തിയ്യതികളിൽ  'നേഴ്സറി പരിപാലനവും സസ്യ പ്രജനന  രീതികളും' എന്ന വിഷയത്തിൽ 30 കർഷകർക്ക്  ത്രിദിന പരിശീലനം നടത്തുന്നു.  പരിശീലനത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള കോഴിക്കോട് ,വയനാട് ജില്ലകളിൽ നിന്നുമുള്ള  കർഷകർ ഒക്ടോബർ 26 നു മുൻപായി  രജിസ്റ്റർ ചെയ്യേണ്ടതാണ്.രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും 04952373582 

അപേക്ഷ ക്ഷണിച്ചു

2022 - 23  വർഷ   മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് പരിശീലനം നേടിയ വിമുക്തഭടൻമാരുടെ മക്കൾക്ക് സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം നവംബർ 5 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി  നവംബർ പത്തിന് വൈകീട്ട്  4 മണി.

അപ്രീന്റസ്  നിയമനം.

 കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 18 ന് 
രാവിലെ 10.30  ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാവേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 049502320694 

അപേക്ഷ ക്ഷണിച്ചു

 കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളേജിൽ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിൽ  ഒ  ബി എച്ച്   , ഒ ബി എക്സ്   എന്നീ വിഭാഗങ്ങളിൽ ഓരോ ഒഴിവുകളിലേക്ക്  അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ ഒക്ടോബർ 17 ന്  2 മണിക്ക്   മുൻപായി  അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 049502320694 

ടെൻഡർ ക്ഷണിച്ചു

മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന് കീഴിൽ എൽ എസ് എസ്സിൽ  ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഇടിഞ്ഞകുന്ന് മണ്ണിടിച്ചിൽ പ്രദേശം മണ്ണിടിച്ചിൽ പ്രതിരോധ പദ്ധതി ഡി എൽ ടി പ്രവർത്തനങ്ങൾക്ക് ടെൻഡർ ചെയ്തിരിക്കുന്നു. ബിഡ്  അവസാനിക്കുന്ന തീയതി ഒക്ടോബർ 28 വൈകുന്നേരം 4  മണി. ബിഡ്  തുറക്കുന്ന തീയതി നവംബർ 1 ഉച്ചയ്ക്ക് രണ്ടുമണി. കൂടുതൽ വിവരങ്ങൾക്ക് 04952370790

Post a Comment

Previous Post Next Post