അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം: ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ ബോധവത്കരണ പരിശീലന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം  കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി നിർവഹിച്ചു. ഒക്ടോബർ 22 വരെയാണ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. 'മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും എല്ലാവരിലേക്കും' എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തിന്റെ സന്ദേശം.

തിരഞ്ഞെടുക്കപ്പെട്ട 60 ഓളം സ്കൂളുകളിൽ ജില്ലാ ഫയർ ഓഫീസറുടെയും ദുരന്ത നിവാരണ വകുപ്പിന്റെയും വിദ്യാഭ്യാസ ഉപഡയറക്ടറുടെയും സഹകരണത്തോടെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസുകളും മോക്ക് ഡ്രില്ലുകളും നടത്തും. ഫിഷറീസ് വിദ്യാലയങ്ങൾ, തീരദേശങ്ങളിലെ മറ്റ് സ്കൂളുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ നിതിൻ കെ, ബാബു.ടി, ലോഹിതാക്ഷൻ ദുരന്തനിവാരണ വകുപ്പിൽ നിന്നും ഹസാർഡ് അനലിസ്റ്റ് അശ്വതി പി തുടങ്ങിയവർ ക്ലാസുകൾ എടുത്തു. 

കോർപ്പറേഷൻ കൗൺസിലർ വി.കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ഇ.അനിത കുമാരി, പി.ടി.എ പ്രസിഡന്റ്  എം.കെ ജിതേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ജസീന്ത ജോർജ് സ്വാഗതവും  ഹെഡ്മാസ്റ്റർ മൊഹമ്മദ് കോയ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post