തിരികെ എത്തിയ പ്രവാസികള്‍ക്ക് ബിസ്സിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.

തിരികെ എത്തിയ പ്രവാസികള്‍ക്ക് ബിസ്സിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ ഏകദിന പരിശീലന  പരിപാടി  സംഘടിപ്പിച്ചു. നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്റർ പ്രോജക്ട്‌സ് മാനേജര്‍ സുരേഷ് കെ.വി, നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്റർ സീനിയർ പ്രോഗ്രാം കോർഡിനേറ്റർ ഡി ഷറഫുദ്ദീന്‍ എന്നിവർ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ വഴി നടപ്പാക്കുന്ന വിവിധ സംരംഭക സഹായ പദ്ധതികള്‍, വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ചുള്ള പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും ക്ലാസ്സിൽ നല്‍കി. പ്രോജക്റ്റുകള്‍ തയ്യാറാക്കുന്നത് സംബന്ധിച്ചും, എം.എസ്.എം.ഇ യെക്കുറിച്ച് അവബോധമുണ്ടാക്കാനുളള ക്ലാസുകളും നടന്നു.

പരിപാടിയുടെ ഭാഗമായി നടന്ന അവലോകന യോഗത്തിൽ  നോർക്ക റൂട്സ് കോഴിക്കോട് സെന്റർ മാനേജർ അബ്ദുൽ നസീർ നോർക്കാ റൂട്സ് പ്രവാസ മേഖലയിൽ നൽകി വരുന്ന സേവനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

നളന്ദ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയില്‍  കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ  ജില്ലകളില്‍ നിന്നുളള   പ്രവാസികള്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post