ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ തീവ്രവാദ വിരുദ്ധ സമിതി 'ഭീകര ആവശ്യങ്ങള്‍ക്കായി പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ ഉപയോഗത്തെ പ്രതിരോധിക്കുക' എന്ന ഡല്‍ഹി പ്രഖ്യാപനം അംഗീകരിച്ചു. ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് സമിതി ഡല്‍ഹി പ്രഖ്യാപനം അംഗീകരിച്ചത്.
മനുഷ്യാവകാശ നിയമം, അന്താരാഷ്ട്ര മാനുഷിക നിയമം, അന്താരാഷ്ട്ര അഭയാര്‍ഥി നിയമം എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ക്കു കീഴിലുള്ള തങ്ങളുടെ ബാധ്യതകള്‍ക്ക് അനുസൃതമായി, തീവ്രവാദത്തോട് സഹിഷ്ണുത കാണിക്കരുതെന്ന് എല്ലാ അംഗരാജ്യങ്ങളോടും സമിതി അഭ്യര്‍ത്ഥിച്ചു.
Post a Comment