ബഹിരാകാശത്ത് 36 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് സ്ഥാപിച്ചത് രാജ്യത്തിന്റെ കണക്ടിവിറ്റിയെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മന്‍കി ബാതിന്റെ 94-ാം പതിപ്പില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇതോടെ ആഗോള വാണിജ്യ വിപണിയില്‍ ശക്തരായി രാജ്യം മാറിയിരിക്കുകയാണ്.
രാജ്യത്തെ ബഹിരാകാശ മേഖല സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിച്ചപ്പോള്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാവാന്‍ തുടങ്ങി. വ്യവസായങ്ങളും സംരഭങ്ങളും പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യകളും ബഹിരാകാശമേഖലയില്‍ കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
ക്രയോജനിക് റോക്കറ്റ് സാങ്കേതിക വിദ്യ ഒരിക്കല്‍ രാജ്യത്തിന് നിഷേധിക്കപ്പെട്ടിരുന്നു. ഭാരതത്തിലെ ശാസ്ത്രജ്ഞര്‍ സ്വദേശി സാങ്കേതിക വിദ്യ വികസിപ്പിച്ചതിനൊപ്പം ഉപഗ്രഹ വിക്ഷേപണവും നടത്തുന്നു. ബഹിരാകാശ മേഖലയില്‍ രാജ്യത്തിന് മുന്നില്‍ പുതിയ സാധ്യതകള്‍ തുറന്നതായും പ്രധാനമന്ത്രി പറഞ്ഞു.
Post a Comment