പഞ്ചസാര കയറ്റുമതിയിലെ നിയന്ത്രണം ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര വിപണിയില്‍ പഞ്ചസാര ലഭ്യത ഉറപ്പാക്കാനും വില നിയന്ത്രിക്കുന്നതിനുമാണ് നടപടി. അസംസ്കൃതവും ശുദ്ധീകരിച്ചതും വെള്ളയും ഉള്‍പ്പെടെയുള്ള പഞ്ചസാരയുടെ കയറ്റുമതിക്ക് നിയന്ത്രണം തുടരുമെന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറല്‍ വിജ്ഞാപനത്തില്‍ അറിയിച്ചു.
നാളെ മുതല്‍ അടുത്ത വര്‍ഷം ഒക്ടോബര്‍ 31 വരെയാണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാവുക. യൂറോപ്യന്‍ യൂണിയന്, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിക്ക് നിയന്ത്രണം ബാധകമല്ല.
Post a Comment