ചെമ്പ്ര കൊടുമുടിയിലേക്ക് സൗജന്യ ട്രക്കിംഗ്.


സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 13 ന് ചെമ്പ്ര കൊടുമുടിയിലേക്ക് സൗജന്യമായി ട്രക്കിംഗ് പരിപാടി സംഘടിപ്പിക്കുന്നു. 18നും 35നും മധ്യേ പ്രായമുള്ള യുവതീ- യുവാക്കള്‍ക്ക് പങ്കെടുക്കാം.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 2022 നവംബര്‍ മൂന്നിന് മുന്‍പായി അപേക്ഷിക്കണം. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്ക് മുന്‍ഗണന.

ആദ്യം അപേക്ഷിക്കുന്ന 35 പേര്‍ക്കാണ് പ്രവേശനം. അപേക്ഷിക്കേണ്ട വിലാസം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം, സിവില്‍ സ്റ്റേഷന്‍, ബി ബ്ലോക്ക്, ആറാം നില, കോഴിക്കോട്. ഫോണ്‍ : 0495-2373-371, 9605098243, 8138898124, ഇമെയില്‍: kkd.ksywb@keralagov.in .

Post a Comment

Previous Post Next Post