ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍ അല്ലെങ്കില്‍ കുടുംബ പെന്‍ഷന്‍ കൈപ്പറ്റിവരുന്ന എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട് നമ്പര്‍ മേല്‍വിലാസം ടെലിഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമാക്കിയുള്ള സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നവംബര്‍ 15ന് മുന്‍പ് സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്, എരഞ്ഞിപ്പാലം കോഴിക്കോട് - 673006 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0495-2360720.
ദുരന്ത നിവാരണ ശില്‍പശാല സംഘടിപ്പിക്കുന്നു
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി ദുരന്ത നിവാരണ ശില്‍പശാല സംഘടിപ്പിക്കുന്നു. സ്‌കൂള്‍ സുരക്ഷക്ക് അതീവ പ്രാധാന്യം നല്‍കേണ്ട വിഷയമായതിനാല്‍ ജില്ലയിലെ എ.ഇ.ഒ, ഡി.ഇ.ഒ, ബി.ആര്‍.സി ഉദ്യോഗസ്ഥര്‍ക്കായി ഒക്ടോബര്‍ 29ന് രാവിലെ 10 മണിക്ക് ജില്ലാ അടിയന്തിര ഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിലാണ് ക്ലാസ്സ്. ഡോ. പ്രതീഷ് സി മാമന്‍, യൂണിസെഫ് കെ എസ് ഡി എം എ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആന്റ് ഫയര്‍ ഓഫീസര്‍ എന്നിവര്‍ പരിശീലനം നല്‍കും.
രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം
തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിലും പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട പി.എസ്.സി മുഖേനയോ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അനധ്യാപക തസ്തികയില്‍ സ്ഥിരം ജോലി ലഭിക്കുകയും സ്ഥിരം ജോലി ലഭിച്ചതിനാല്‍ പിന്നീട് പുതുക്കാതെ രജിസ്‌ട്രേഷന്‍ റദ്ദായിട്ടുള്ളവരുമായ യോഗ്യരായ ഭിന്നശേഷി വിഭാഗക്കാരുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. ഉദ്യോഗാര്‍ഥികളെ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും അറിയിക്കുന്ന അധ്യാപക തസ്തികകളിലേക്ക് പരിഗണിക്കുന്നതിനായി രജിസ്ട്രേഷന്‍ കാര്‍ഡും എല്ലാവിധ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും നിശ്ചിത മാതൃകയിലുള്ള എന്‍.ഒ.സി സഹിതം അതത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിലും പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലും ഡിസംബര്‍ 31 നു മുന്‍പായി നേരിട്ട് ഹാജരായി പുതുക്കി വാങ്ങാവുന്നതാണ്.
താലൂക്ക് വികസന യോഗം നവംബര്‍ അഞ്ചിന്
നവംബറിലെ കോഴിക്കോട് താലൂക്ക് വികസന യോഗം നവംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി കണ്‍വീനര്‍ ആന്റ് തഹസില്‍ദാര്‍ അറിയിച്ചു.
തുടര്‍ പഠനത്തിന് അപേക്ഷ ക്ഷണിച്ചു
പ്ലസ്ടു പരീക്ഷയില്‍ പരാജിതരായ പട്ടിക വര്‍ഗ വിദ്യാര്‍ഥിക്കള്‍ക്ക് അഞ്ച് മാസം താമസിച്ചു പഠിക്കുന്നതിനുള്ള തുടര്‍ പഠനത്തിനായി മലമ്പുഴ ഗിരിവികാസിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയുമായി നവംബര്‍ മൂന്നിന് രാവിലെ 11ന് അഗളി ഐ.റ്റി.ഡി.പി.ഹാളിലോ അല്ലെങ്കില്‍ അഞ്ചിന് പാലക്കാട് നെഹ്‌റു യുവകേന്ദ്ര ഓഫീസിലോ രക്ഷിതാക്കള്‍ക്കൊപ്പം നേരിട്ട് ഹാജരാവണമെന്ന് നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ അറിയിച്ചു. ക്ലാസുകള്‍ നവംബര്‍ 14 ന് ആരംഭിക്കും. ഫോണ്‍: 6282296002.
സ്ഥിരം ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍പ്പെട്ട വിവിധ പഞ്ചായത്തുകളില്‍ ഭിന്നശേഷി, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലേക്ക് സ്ഥിരം ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ഥിരമായി ലൈസന്‍സ് റദ്ദ് ചെയ്തതും പുതുതായി അനുവദിച്ചതുമായ റേഷന്‍കടകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് -111, 115 ഭിന്നശേഷി, കക്കോടി - 367 പട്ടികജാതി
നന്മണ്ട 166 പട്ടികവര്‍ഗ്ഗം, പെരുവയൽ- 101 പട്ടികജാതി, ഒളവണ്ണ -342 പട്ടികജാതി, ഒളവണ്ണ-പുതിയ റേഷന്‍കട തിരുത്തിമ്മല്‍താഴം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നവംബര്‍ 25. വൈകുന്നേരം മൂന്ന് മണി വരെ. വിശദവിവരങ്ങള്‍ക്ക്- 0495 2370655, 0495 2374885.
അധ്യാപക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് അന്‍പത് ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. 17 വയസിനും 35 നും ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം. മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. നവംബര്‍ 19 വരെ അപേക്ഷിക്കാം. പ്രിന്‍സിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. 04734296496, 8547126028.
സ്ഥിരം ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് പരിധിയില്‍പ്പെട്ട ഭിന്നശേഷി വിഭാഗത്തിലേക്ക് സ്ഥിരം ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ഥിരമായ ലൈസന്‍സ് റദ്ദ് ചെയ്തതും പുതുതായി അനുവദിച്ചതുമായ റേഷന്‍കടകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുളളത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 25. വിവരങ്ങള്‍ക്ക് 0495-2370655, 0495-2374565.
ക്വട്ടേഷന്‍ ക്ഷണിച്ചു
പ്രീമെട്രിക് ഹോസ്റ്റലിലെ 38 അന്തേവാസികളെയും അഞ്ച് ജീവനക്കാരെയും നവംബര്‍ ഏഴിന് രാവിലെ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കുന്നതിനും, നവംബര്‍ 10 ന് തിരുവനന്തപുരത്തു നിന്നും പരിപാടി കഴിഞ്ഞ് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ എത്തിക്കുന്നതിനുമായി സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ടുള്ള ബസ്സ് (43 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ളത്) വാടകക്ക് ലഭ്യമാക്കുന്നതിനു തയ്യാറുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. തിരുവനന്തപുരം കാര്യവട്ടം എല്‍.എന്‍.സി.പി.ഇ സ്റ്റേഡിയത്തില്‍ നവംബര്‍ എട്ട് മുതല്‍ 10 വരെ നടത്തുന്ന 'കളിക്കളം' കായികമേളയില്‍ പങ്കെടുക്കേണ്ട ആവശ്യത്തിനാണ് ബസ്.
സീറ്റൊഴിവ്
മണ്ണുത്തി ക്യാമ്പസിലെ വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്‍ഡ് ഫുഡ് ടെക്‌നോളജിയിലും പൂക്കോട്, തിരുവനന്തപുരം, കോലാഹലമേട് ക്യാമ്പസുകളിലെ കോളേജ് ഓഫ് ഡയറി സയന്‍സസ് ആന്റ് ടെക്‌നോളജികളിലും ബി.ടെക് (ഡയറി ടെക്‌നോളജി) കോഴ്‌സിന് 13 സീറ്റുകളും ബി.ടെക് (ഫുഡ്‌ടെക്‌നോളജി) കോഴ്‌സിന് 2 സീറ്റുകളും ഒഴിവുണ്ട്. ഒഴിവുകള്‍ നികത്തുന്നതിനായി ഒക്ടോബര്‍ 31-ന് രാവിലെ 11 മണിക്ക് വയനാട് പൂക്കോട് സര്‍വ്വകലാശാല ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പ്രവേശന പരീക്ഷ കമ്മീഷണര്‍ പ്രസിദ്ധപ്പെടുത്തിയ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെയാണ് പരിഗണിക്കുക. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്നതിനായി കെ ഇ എ എം 2022 അപേക്ഷയോടൊപ്പം സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റ് ആയ www.kvasu.ac.in ല്‍ ലഭ്യമാണ്. ഫോൺ 04936 209272.
Post a Comment