കേരളത്തിൽ തുലാവർഷം ശക്തമായി ; ഇന്ന് ഏഴ് ജില്ലകളിൽ മഞ്ഞ ജാഗ്രത.

കേരളത്തില്‍ തുലാവർഷം ശക്തമായി.  വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപക  മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴക്കും മിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഏഴ് ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post