നിയമവിരുദ്ധമായ സംവിധാനത്തിലുള്ള ഒരു വാഹനവും സംസ്ഥാനത്തു നിരത്തിലിറങ്ങാന്‍ അനുവദിക്കുകയില്ലെന്നും മന്ത്രി ആന്റണി രാജു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നതതലയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനങ്ങളുടെ ഓരോ രൂപമാറ്റത്തിനും 10 ,000 രൂപവീതം പിഴ ഈടാക്കും.
വാഹനങ്ങള്‍ക്ക് രൂപ മാറ്റം വരുത്താന്‍ സഹായിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി . എല്ലാ വാഹനങ്ങളിലും ജി പി എസ് നിര്‍ബന്ധമാക്കും. അന്യസംസ്ഥാന രജിസ്‌ട്രേഷന്‍ ഉള്ള വാഹനങ്ങള്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ നികുതിയടച്ചു മാത്രമേ സഞ്ചാരം അനുവദിക്കൂ . ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും കളര്‍ കോഡ് ലംഘിക്കുന്ന എല്ലാ വാഹനങ്ങളും പിടിച്ചെടുക്കുമെന്നും ശ്രീ ആന്റണി രാജു പറഞ്ഞു.
Post a Comment