കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം 2025 ഓടെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള  ദേശിയ പാതാ വികസനം 2025 ഓടെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി               പി എ മുഹമ്മദ് റിയാസ് പറഞ്ഞു.  ആറുവരി ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തി വിലയിരുത്തിയതിന് ശേഷം കണ്ണൂര്‍ താഴെചൊവ്വയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തലശ്ശേരി മാഹി ബൈപ്പാസ് അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും. ഭൂമിയേറ്റടുക്കുന്നത് മുതല്‍ ദേശീയപാതാ വികസനത്തിനായി ഫലപ്രദമായ ഇടപെടാലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. 

 രണ്ടാഴ്ചയിലൊരിക്കല്‍ ദേശീയപാതാ വികസന പ്രവൃത്തികള്‍ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും മന്ത്രി പറഞ്ഞു. ജില്ലാതല പരിശോധന വേറെ നടത്തും. മുഖ്യമന്ത്രിയും പരിശോധനയില്‍ പങ്കെടുക്കും. കൃത്യവിലോപം നടത്തുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും  ചോദ്യത്തിനുത്തരമായി ശ്രീ റിയാസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post