സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ മികവിന്റെ പാതയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമെന്നും മേഖലയുടെ ശാക്തീകരണത്തിനായി നടപടികള്‍ നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വ്വകലാശാലകളുടെ ഘടനയില്‍ മാറ്റം വരുത്താനും സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Post a Comment