മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായ വിക്ടര്‍ മഞ്ഞിലയുടെ ആത്മകഥയുടെ കവര്‍ കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു.


മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായ വിക്ടര്‍ മഞ്ഞിലയുടെ ആത്മകഥയുടെ കവര്‍ കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. 'ഒരു ഗോളിയുടെ ആത്മകഥ' എന്ന പേരുള്ള പുസ്തകത്തിന്റെ കവര്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഏറ്റുവാങ്ങി. പുസ്തകം അടുത്ത മാസം പുറത്തിറങ്ങും.

കാലിക്കറ്റ് സര്‍വകലാശാലക്ക് ആദ്യമായി അഖിലേന്ത്യാ ട്രോഫി നേടിത്തന്ന ടീമിന്റെ ക്യാപ്റ്റനായും പിന്നീട് മൂന്ന് തവണ ഇതേ കപ്പ് കാലിക്കറ്റിന് നേടിത്തന്ന ടീമിന്റെ പരിശീലകനായും നിറഞ്ഞു നിന്ന വിക്ടര്‍ മഞ്ഞിലയുടെ ഫുട്ബോള്‍ ജീവിതമാണ് പ്രധാനമായും ഉള്ളടക്കം. എം.എന്‍. കാരശ്ശേരി അവതാരികയും എം.പി. സുരേന്ദ്രന്‍ പഠനവും നിര്‍വഹിച്ച പുസ്തകത്തിന്റെ കവര്‍ പേജ് തയ്യാറാക്കിയിരിക്കുന്നത് റിയാസ് കോമുവാണ്. പ്രകാശനച്ചടങ്ങില്‍ വിക്ടര്‍ മഞ്ഞിലക്ക് പുറമെ സര്‍വകലാശാലാ കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഷാജി എന്നിവരും പങ്കെടുത്തു.

Post a Comment

Previous Post Next Post