പുതിയ വ്യവസായ നയം സംസ്ഥാനത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ടെന്ന് മന്ത്രി പി.രാജീവ് ; വ്യവസായ നയം സ്വാഗതം ചെയ്ത് സംരംഭകര്‍.

പുതിയ കരട് വ്യവസായ നയം സംസ്ഥാനത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ടെന്ന് മന്ത്രി പി രാജീവ്. വ്യവസായ നയത്തെക്കുറിച്ചുള്ള അഭിപ്രായ സമാഹരണത്തിനായി കൊച്ചിയില്‍ സംഘടിപ്പിച്ച ആശയ വിനിമയ പരിപാടിയില്‍  സംഘടനകളും സംരംഭകരും നയത്തെ സ്വാഗതം ചെയ്തു. 

കേരളത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്താണ് കരട് വ്യവസായ നയത്തിന് രൂപം നല്‍കിയതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത  മന്ത്രി പി.രാജീവ് പറഞ്ഞു. കേരള ബ്രാന്റില്‍ പുറത്തിറക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കുകയും കയറ്റുമതി വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. വ്യവസായങ്ങള്‍ക്കായി പ്രത്യേക ഇളവുകളും നയത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷേപ സൗഹൃദ റാങ്കിംഗില്‍ മികച്ച നേട്ടം കൈവരിച്ചത് ഇതിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post